ന്യൂഡൽഹി∙ ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് നേസൽ വാക്സീന് ഡ്രഗ് കൺട്രോളർ അംഗീകാരം നൽകി. ‘അടിയന്തര സാഹചര്യങ്ങളിൽ’ മുതിർന്നവർക്കിടയിൽ ‘നിയന്ത്രിത ഉപയോഗ’ത്തിനായാണ് അനുമതി.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നേസൽ വാക്സീനാണിത്.
ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ വാക്സീനായ ‘ബിബിവി154’ ന് ഡ്രഗ്സ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ ജനുവരിയിൽ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നൽകിയിരുന്നു. വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്സീൻ വികസിപ്പിച്ചത്.







