Hot Posts

6/recent/ticker-posts

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി


തിരുവനന്തപുരം കാട്ടാക്കടയില്‍ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം  അഡീഷണല്‍ സെഷന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 


പ്രതികളായ കെഎസ്ആര്‍ടിസി ജീവനക്കാരെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളുടെ ശബ്ദസാമ്പിളുകള്‍ ശേഖരിക്കണം. ഇതിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്. 


മകളുടെ മുന്നില്‍വച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച പ്രതികള്‍ മുന്‍കൂര്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.


Reactions