Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രതിഭാസംഗമം 2022 വിപുലമായി ന‌ടന്നു


തീക്കോയി ഗ്രാമപഞ്ചായത്തിൽ പ്രതിഭാ സംഗമം 2022 പരിപാ‌ടി  ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ന‌ടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങ്  ആന്റോ ആന്റണി എംപി  ഉദ്ഘാടനം ചെയ്തു. 


കഠിനാധ്വാനത്തിലൂടെ മാത്രമേ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കാനാവുയെന്ന്‌ ആന്റോ ആന്റണി എംപി  ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉപഹാരങ്ങൾ സമർപ്പിച്ചു.


100% വിജയം നേടിയ സ്കൂളുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലനും വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചവർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ  അഡ്വക്കേറ്റ് ഷോൺ ജോർജും  പി ആർ അനുപമയും  ഉപഹാരങ്ങൾ ന്ലകി.


തീക്കോയി സെന്റ് മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പാൾ ബാബു തോമസ്, ഹെഡ്മാസ്റ്റർ ജോണിക്കുട്ടി എബ്രഹാം, സെന്റ് ആന്റണീസ് എച്ച്എസ് വെള്ളികുളം ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ,  ടിഎച്ച്എസ് തീക്കോയി സൂപ്രണ്ട് ദാമോദരൻ കെ, വൈസ് പ്രസിഡന്റ്  മാജി തോമസ്,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനോയ് ജോസഫ്,  മോഹനൻ കുട്ടപ്പൻ,  ജയറാണി തോമസുകുട്ടി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൾ റോയ്, റ്റി.ആർ സിബി,  മാളു ബി മുരുകൻ,  കവിത രാജു, രതീഷ് പി എസ്,  ദീപ സജി, അമ്മിണി തോമസ്,  നജീമ പരികൊച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  ആർ സുമ ഭായി അമ്മ, കുടുംബശ്രീ സിഡിഎസ് പ്രസിഡന്റ് ഷേർലി ഡേവിഡ് എന്നിവർ പ്രസംഗിച്ചു.

Reactions