പാലാ പൈക ഭാഗത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. പൈക തൈപ്പറമ്പിൽ ടോം ജോൺ എന്നയാളുടെ വീടിന് സമീപത്ത് നിന്നാണ് മൂർഖനെ ഇന്നലെ (ചൊവ്വ സെപ്.20) രാത്രി പിടികൂടിയത്.
കോട്ടയം ജില്ലയിൽ തന്നെ ഇതാദ്യമായാണ് 8 അടിയോളം നീളമുള്ള മൂർഖൻ പാമ്പിനെ പിടികൂടുന്നത്. വനം വകുപ്പ് അംഗീകരിച്ച സ്നേക് റെസ്ക്യൂവറായ ജോസഫ് പാലായാണ് പാമ്പിനെ പിടികൂടിയത്.





