ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണ സമ്മേളനം കാവുംകണ്ടം പാരിഷ് ഹാളിൽ നടത്തി. ആൻ മരിയ ജോസ് തേനംമാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
അയോണ സുബി പുളിക്കൽ ആമുഖപ്രഭാഷണം നടത്തി. ജിയാ കൂറ്റക്കാവിൽ അനുസ്മരണ സന്ദേശം നൽകി. ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി.
റെഡ് ഹൗസിന്റെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ലിയോ ജോർജ് വട്ടക്കാട്ട്, ജോയൽ ആമിക്കാട്ട്, ജീന താന്നിക്കൽ, ഡെന്നി കൂനാനിക്കൽ, സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





