കോട്ടയം ചന്തക്കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ റോഡരികിലെ പോസ്റ്റിലേയ്ക്ക് ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി കനയന്നൂര്‍ രമ്യ നിവാസില്‍ മണികണ്ഠന്‍ (36 ) ആണ് മരിച്ചത്.
അപകടത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പിക്കപ്പ് വാനില്‍ കുടുങ്ങിക്കിടന്ന മണികണ്ഠനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഇന്ന് (സെപ്.21 ബുധനാഴ്ച) പുലര്‍ച്ചെ അഞ്ചുമണിയോടുകൂടിയായിരുന്നു അപകടം. കെ കെ റോഡില്‍ ജില്ലാ ആശുപത്രി ഭാഗത്തുനിന്നും എത്തിയ വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.





