Hot Posts

6/recent/ticker-posts

പാലായിൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും


പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 11.30 മുതൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ഔഷധ ആഹാരപ്രദർശനവും ഔഷധസസ്യ പ്രദർശനവും ബോധവൽക്കരണവും നടത്തും. 


ഒക്ടോബർ 23 ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ്, റീജിയണൽ സെൽ പാലാ, നാഷണൽ ആയുഷ് മിഷൻ, പാലാ ഗവൺമെന്റ് ആയുർവേദ ആശുപത്രി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ, എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 


പാലാ ന​ഗരസഭ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് ഉദ്ഘാടന പരിപാ‌ടിയിൽ അധ്യക്ഷത വഹിക്കും. പാലാ മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ആയുർവേദ ദിനാചരണത്തിന്റെയും അനുബന്ധ പരിപാടികളുടെയും ഉദ്ഘാടനം 
നിർവഹിക്കും.


ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലേക്ക് ടി വി കൾ സംഭാവന ചെയ്ത ജോസ് കുട്ടി ചീരാംകുഴിയെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലപറമ്പിൽ ആദരിക്കും. ആയുർവേദ ക്വിസ് മത്സര വിജയികൾക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ സമ്മാനദാനം നിർവഹിക്കും.


പാലാ നഗരസഭ കൗൺസിലർമാർ,പാല ആയുർവേദ ആശുപത്രി എച്ച്എംസി അംഗങ്ങൾ, റീജിയൺ എപ്പിഡമിക് സെല്ലിലെ സർക്കാർ ആയുർവേദ ഡോക്ടർമാരും സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുക്കും. 

Reactions