Hot Posts

6/recent/ticker-posts

മല്ലികാർജുൻ ഖാർഗെയും 'പാലായിലെത്തി'


കോൺഗ്രസിന്റെ സംഘടനാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശശി തരൂരിന്റെ ഫ്ളക്സ് ഒരു വിഭാഗം പാലാ കുരിശുപള്ളി കവലയിൽ ഉയർത്തിയിരുന്നു. ശശി തരൂർ നയിക്കട്ടെ എന്നായിരുന്നു ഫ്ളക്സ് ബോർഡിൽ പറഞ്ഞിരുന്നത്. പക്ഷെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല.


തരൂർ തെരെഞ്ഞെടുപ്പിൽ തോറ്റപ്പോൾ  പിന്നെയും പാലായിലെ കോൺഗ്രസുകാർ ശശി തരൂരിന് അനുകൂലമായി ഫ്ളക്സുകൾ വച്ചു. പാലാ കുരിശുപള്ളി കവലയിലും , ളാലം ജം​ഗ്ഷനിലുമായിരുന്നു ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്.പതിവ് പോലെ അവകാശികൾ ഉണ്ടായിരുന്നില്ല.


കിളവന്മാർ ഭരിക്കട്ടെ തരൂരിന് ഒപ്പം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. മാധ്യമങ്ങളിൽ വാർത്തവന്നതിനെ തുടർന്ന്
ജില്ലാ നേതാക്കൾ  ബോർഡ് വച്ചവരെ കൊണ്ട് തന്നെ എടുത്ത് മാറ്റിച്ചു.


ഫ്ലക്സ് യുദ്ധത്തിലെ ഏറ്റവും പുതിയ വിശേഷം ഇപ്പോൾ കോൺ​​ഗ്രസ് അധ്യക്ഷനായിരിക്കുന്ന ഖാർഗെയെ അഭിനന്ദിച്ച് പാലായിൽ പലയിടങ്ങളിലും ഫ്ലക്സുകൾ സ്ഥാപിച്ചു എന്നതാണ്. 


കൊട്ടാരമറ്റം, ളാലം പാലം കവല, കുരിശുപള്ളിക്കവല ഇവിടങ്ങളിലാണ് ഖാർഗെയ്ക്കു അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടുള്ള ബോർഡ് പ്രത്യക്ഷപ്പെട്ടത്. ഗാന്ധി ദർശൻ വേദിയുടെ പേരിലാണ് ഫ്ലസുകൾ വച്ചിട്ടുള്ളത്.   

Reactions