പരിപാടികളുടെ ഭാഗമായി സ്‌കൂളുകളിലും പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകരും വിദ്യാര്‍ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലഹരിവിരുദ്ധ സന്ദേശം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിടിഎ, എംപിടിഎ, വികസനസമിതിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ പരിപാടി സ്‌കൂളുകളിൽ ഇന്ന് നടക്കും. (ഒക്ടോബർ 7) നവംബർ ഒന്നിന് നടക്കുന്ന മനുഷ്യശൃംഖലയുടെ ആസൂത്രണവും യോഗത്തിൽ നടക്കും.





