കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണ സമ്മേളനം നടത്തി. കാവുംകണ്ടം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ സാവിയോ പാതിരിയിൽ അധ്യക്ഷത വഹിച്ചു.
റിഷോൺ ഈരുരിക്കൽ ആമുഖ പ്രഭാഷണം നടത്തി. മരിയ കൊന്നക്കൽ വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണ പ്രഭാഷണം നടത്തി. മിഷൻ ലീഗ് മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിക്ക് മിഷൻ ലീഗ് അംഗങ്ങൾ പൂക്കൾ സമർപ്പണം നടത്തി.
മിഷൻ ലീഗ് അംഗങ്ങളുടെ അംഗത്വ നവീകരണം നടത്തി. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ശാഖ വൈസ് ഡയറക്ടർ ഫാ. സ്കറിയ വേകത്താനത്തെ സമ്മേളനത്തിൽ ആദരിച്ചു. എവ്‌ലിൻ കല്ലാനിക്കുന്നേൽ ആശംസ പ്രസംഗം നടത്തി. തുടർന്ന് സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.





