കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായി സോണി മൈക്കിൾ തേക്കേൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച കർഷകൻ കൂടിയാണ് സോണി മൈക്കിൾ.
വിദ്യാർത്ഥി രാഷട്രിയത്തിലുടെയാണ് സോണി മൈക്കിൾ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഒൻപത് വർഷം കേരളാ കോൺഗ്രസ് (എം) ഭരണങ്ങാനം മണ്ഡലം പ്രസിഡന്റായും പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പി.റ്റി.എ പ്രസിഡന്റായും ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ പാലാ അർബൻ ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചു വരുന്നു. സാമൂഹ്യ സാമദായിക രംഗങ്ങളിലും സജീവമാണ് .കഴിഞ്ഞ രണ്ട് വർഷമായി പാർട്ടി ജില്ലാ സെക്രട്ടറിയാണ് സോണി മൈക്കിൾ തെക്കേൽ.





