Hot Posts

6/recent/ticker-posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി


എം.ഇ.എസ് കോളേജ് ഈരാറ്റുപേട്ടയും ലയൺസ് ക്ലബ്ബ് ഓഫ് മാഞ്ഞൂരും സംയുക്തമായി ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. 


പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എ.എം റഷീദ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എ.എസ്.ഐ ബിനോയി തോമസ് ക്ലാസ് എടുത്തു. 


ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു ആശംസനേർന്ന് സംസാരിച്ചു. യോഗത്തിൽ എം.ഇ.എസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുംതാസ് കബീർ സ്വാ​ഗതവും ഫർഹാന നന്ദിയും പറഞ്ഞു.




Reactions