തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവം - 2022 മത്സരങ്ങൾ ആരംഭിച്ചു. നാലു ദിവസങ്ങളിലായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് പ്രധാനമായും ഫുട്ബോൾ മത്സരമാണ് നടക്കുന്നത്.
പതിനാല് ടീമുകൾ മത്സരത്തിന് കളത്തിലുണ്ട്. നാളെ വോളിബോൾ മത്സരങ്ങൾ മംഗളഗിരി പള്ളി ഗ്രൗണ്ടിൽ നടക്കും.
കേരളോത്സവത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി. ജെയിംസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ നിർവ്വഹിച്ചു.
ഫാ: ജോബിൻ വിളക്കുന്നേൽ, ബിനോയി ജോസഫ് , മോഹനൻകുട്ടപ്പൻ , ജയറാണി തോമസുകുട്ടി, സിറിൾ റോയി, സിബി രഘുനാഥൻ, രതീഷ് പി.എസ് , നെജുമ പരിക്കൊച്ച് , റ്റി.ഡി.ജോർജ് , ജിമ്മി വെട്ടുകാട്ടിൽ, ബിജു മോൻ വി എം, ഷേർജി പുറപ്പന്താനം തുടങ്ങിയവർ പ്രസംഗിച്ചു.