Hot Posts

6/recent/ticker-posts

"മോചന ജ്വാല": കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ ഭവന സന്ദർശനം നടത്തി


കോട്ടയം: തിങ്കളാഴ്ച കോട്ടയം ജില്ലയിൽ 500 കേന്ദ്രങ്ങളിൽ ഒരേ സമയം നടക്കുന്ന മോചന ജ്വാല കാമ്പയിൻ്റെ പ്രചരണാർത്ഥം ഭരണങ്ങാനം മണ്ഡലത്തിലെ പാമ്പൂരാംപാറയിലെ ഭവനങ്ങളിൽ മയക്കുമരുന്നിനും ലഹരിക്കുമെതിരായ ലഘുലേഖകൾ കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ വിതരണം ചെയ്തു. കുടുംബശ്രീ പ്രവർത്തകർക്കും ലഘുലേഖ വിതരണം നടത്തി.


കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി സോണി മൈക്കിൾ തെക്കേൽ, ബെന്നി വറവുങ്കൽ (വാർഡ് പ്രസിഡൻ്റ്), ദേവസ്യാ മത്തായി മറ്റത്തിൽ, ബേബി തേക്കുംകാട്ടിൽ, പി.ഡി തോമസ് പനച്ചികപ്പാറയിൻ എന്നിവർ ഭവന സന്ദർശനത്തിന് നേതൃത്വം നൽകി.





Reactions