പാലാ: നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്‌ക്കെതിരേയും കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയ്‌ക്കെതിരേയും ആം ആദ്മി പാർട്ടി പാലാ നിയോജകമണ്ഡലത്തിൽ പര്യടനം നടത്തുന്നു.
ശനിയാഴ്ച മൂന്നിലവ്, പ്രവിത്താനം, പൈക, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ ഉൾപ്പെടെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ പ്രതിഷേധ യോഗങ്ങൾ നടത്തുന്നു. വൈകീട്ട് അഞ്ചിന് പാലായിൽ പ്രകടനവും യോഗവും നടത്തും.






