കുറവിലങ്ങാട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അകറ്റാനും ശാസ്ത്ര വിചാരം പുലരാനും ലഹരി ഉപയോഗത്തിനെതിരെയും കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനചേതന യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ആഭിമുഖ്യത്തിൽ വിളംബര ജാഥ രണ്ടാം ദിനമായ നാളെ (20-12-2022, ചൊവ്വ) രാവിലെ 9.30 ന് കിടങ്ങൂരിലെത്തും.
ബസ് ടെർമിനലിന് സമീപം കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് സമാപന സമ്മേളനം ഉഴവൂരിൽ യുവ സാഹിത്യകാരി അനഘ ജെ കോലത്ത് ഉദ്ഘാടനം ചെയ്യും.
നേതൃസമിതി കൺവീനർ എബ്രാഹം സിറിയക്ക് അദ്ധ്യക്ഷത വഹിക്കും. 20ന്
രാവിലെ 9.30 കിടങ്ങൂർ, കടപ്പൂർ 11.00, കടപ്ലാമറ്റം 12.00, ഉച്ചയ്ക്ക് മരങ്ങാട്ടുപിള്ളി 1.00, കുറവിലങ്ങാട് 3.00, വെളിയന്നൂർ 4.00 , ഉഴവുർ 5.00 എന്നീ സമയക്രമത്തിലാണ് ജാഥ പര്യടനം.
വിളംബര ജാഥയുടെ ക്യാപ്റ്റൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, വൈസ് ക്യാപ്റ്റൻ അഡ്വ സണ്ണി ഡേവിഡ്, ജാഥ മാനേജർ റോയി ഫ്രാൻസിസ്, കെ.എസ് രാജു, സി.കെ ഉണ്ണികൃഷ്ണൻ, ജോൺസൺ പുളിക്കൽ, കെആർ പ്രഭാകരൻ പിള്ള, കെ ജെ ജോൺ, ഡി അനിൽ കുമാർ ഉൾപ്പെടെയുള്ള നേതാക്കൾ അടങ്ങിയ വാഹന ജാഥയാണ് മീനച്ചിൽ താലൂക്കിൽ പര്യടനം നടത്തുന്നത്.
വി കെ മധു ക്യാപ്റ്റനായുള്ള സംസ്ഥാന ദക്ഷിണ മേഖല ജാഥ ഡിസംബർ 28 നാണ് പാലായിൽ എത്തുക.






