കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ
ഗ്രന്ഥശാല തല വിളംബരയാത്രക്ക് തീക്കോയി പീപ്പിൾസ് ലൈബ്രറി സ്വീകരണം നൽകി.
ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജാഥ ക്യാപ്റ്റൻ, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോക്ടർ സിന്ധുമോൾ ജേക്കബ് സ്വീകരണത്തിന് നന്ദി പറഞ്ഞു.
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി, ജാഥ മാനേജർ റോയി ഫ്രാൻസിസ്, കെ ആർ പ്രഭാകരൻ പിള്ള, തലനാട് ലൈബ്രറി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, തീക്കോയി ലൈബ്രറി സെക്രട്ടറി റെജി റ്റി എസ്, വൈസ് പ്രസിഡന്റ് ഹരി മണ്ണുമഠം, ജോയ്‌സി ഊട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.







