Hot Posts

6/recent/ticker-posts

സ്പോർട്സ് അരേന പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു


കടപ്പാട്ടൂർ ബൈപാസ് റോഡിൽ ഡിസംബർ 22ന് ആരംഭിക്കുന്ന സ്പോർട്സ് അരേന വൈകിട്ട് 6 മണിക്ക് മുൻ അന്തർ ദേശീയ കായികതാരം കൂടിയായ പാലാ എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും. 


മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് മീനാഭവൻ അധ്യക്ഷത വഹിക്കും. യോഗത്തിൽ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 


കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് സ്പോർട്സ് കോംപ്ലക്സ് ആയ സ്പോർട്സ് 
അരേനയിൽ ബാഡ്മിന്റൺ, ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധ കായിക ഇനങ്ങൾ കളിക്കുന്നതിനും പരിശീലനം നേടുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും. 


ബിജോ ജോർജ്, ജോസ് പി ജോർജ്, ജോസ് ടേക്ക് ഓഫ്‌ സ്പോർട്സ്, അവിനാശ് തുടങ്ങിയവർ ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


Reactions