Hot Posts

6/recent/ticker-posts

കൊല്ലപ്പള്ളിയ്ക്ക് സമീപം വാ​ഹനാപകടം; ​ഗർഭിണി ഉൾപ്പെടെ 6 പേർക്ക് പരിക്ക്


പാലാ തൊടുപുഴ ഹൈവേയിൽ കൊല്ലപ്പള്ളിക്ക് സമീപം കാറും ഗ്യാസ് കയറ്റിവന്ന മിനി വാനും കൂട്ടിയിടിച്ച് അപകടം. ഗ്യാസ് വണ്ടിയിൽ കാർ വന്നിടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ സഞ്ചരിച്ച മൂന്ന് യുവതികൾക്കും ഡ്രൈവറിനുമാണ് പരിക്കേറ്റത്.


കാറിൽ യാത്രചെയ്തിരുന്ന മൂന്ന് യുവതികളെ പരിക്കുകളോടെ പ്രവിത്താനം എംകെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അകത്ത് കുടുങ്ങിപ്പോയ കാർ ഡ്രൈവറെ ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. 



യുവതികൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരിലൊരാൾ ​ഗർഭിണിയാണ്. പ്രവിത്താനം ആശുപത്രിയിൽ എത്തിച്ച ഇവരെ പ്രാഥമിക ശുശ്രൂഷ നല്കിയതിന് ശേഷം മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി.








Reactions