കോട്ടയം: കെ.കെ റോഡില്‍ മണര്‍ക്കാട്ട് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
കെ.കെ.റോഡില്‍ ഐരാറ്റുനടയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്നിലുള്ള ബദാംമരം ചുവട് മറിഞ്ഞ് റോഡിലൂടെ കടന്നുപോകുകയായിരുന്ന കാറിനു മുകളിലേക്ക് പതിയ്ക്കുകയായിരുന്നു. കോട്ടയം വടവാതൂര്‍ സ്വദേശികളായ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്.
കാറിന്റെ മുന്‍ഭാഗത്ത് ഇലകള്‍ ഉള്‍പ്പെടുന്ന ചില്ല ഭാഗമാണ് പതിച്ചത്. ഇതു മൂലമാണ് വലിയ പരിക്കുകള്‍ കൂടാതെ യാത്രക്കാര്‍ക്ക് രക്ഷപെടാന്‍ സാധിച്ചത്. എന്നാല്‍, വാഹനം ഏറെക്കുറെ തകര്‍ന്നു. വടവാതൂര്‍ സ്വദേശി ബ്രയാനാണ് കാര്‍ ഓടിച്ചിരുന്നത്.






