ബി.ജെ.പിയുടെ അടിസ്ഥാന പ്രമാണമായ ഏകാത്മ മാനവ ദർശനം ലോകത്തിന് ആധുനിക ഭാരതം നൽകിയ സമ്മാനവും അതിന്റെ ശിൽപിയായ സ്വർഗ്ഗീയ ദീനദയാൽ ഉപാദ്ധ്യായ ഈ നൂറ്റാണ്ടിലെ ഏറ്റവും ധീഷണാശാലിയായ തത്വചിന്തകനുമാണെന്ന് കൊഴുവനാൽ പഞ്ചായത്ത് ബൂത്ത് 156 ൽ നടന്ന ദീനദയാൽ ജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് ബിജെപി ജില്ലാ പ്രഡിഡന്റ് ലിജിൻ ലാൽ അഭിപ്രായപ്പെട്ടു.
രാഷ്ട്രത്തിന്റെ ചിതിയെ ഉണർത്തി വിശ്വ ഗുരു സ്ഥാനത്തേയ്ക് നയിക്കുന്ന പ്രക്രിയയ്ക്ക് നരേന്ദ്ര മോദിയ്ക്കും ബി.ജെ.പിയ്ക്കും കരുത്താകുന്ന പ്രത്യയ ശാസ്ത്രം മാത്രമാണ് കേരളത്തിന് ഇനി രക്ഷ എന്നും മോഹനൻ പള്ളത്തുതാഴെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ദേഹം ഉദ്ഘോഷിച്ചു.
പരിപാടിയ്ക്ക് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ ജി അനിഷ്, കെ.ആർ രാജേഷ്, സ്മിത വിനോദ്, അരുൺ ആർ നായർ തുടങ്ങിയവർ നേതൃത്വം നൽകി.









