Hot Posts

6/recent/ticker-posts

എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ വടക്കൻ മേഖല സമ്മേളനം നടന്നു



മോട്ടിവേഷൻ ട്രെയിനറും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്ററും ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിയുമായ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. എസ്എൻഡിപി യോഗം മീനച്ചിൽ യൂണിയൻ വടക്കൻ മേഖല സമ്മേളനം ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.


വടക്കൻ മേഖലയിലെ ശാഖകളായ അരീക്കര, ഏഴാച്ചേരി, രാമപുരം, കുറിഞ്ഞി, മേലുകാവ് കൊല്ലപ്പള്ളി, നീലൂർ, ഉള്ളനാട്, പിഴക്, വേഴാങ്ങാനം, കയ്യൂർ ശാഖകളിലെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. മോട്ടിവേഷൻ ട്രെയിനറും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്ററും ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറിയുമായ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു.



യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ കൺവീനർ എം ആർ ഉല്ലാസ് സ്വാഗതം പറഞ്ഞു. 


യൂണിയൻ നേതാക്കളായ സജീവ് വയലാ, കെ ആർ ഷാജി, രാമപുരം സി ടി രാജൻ, അനീഷ് പുല്ലുവേലിൽ, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട്, സാബു പിഴക്, വനിതാ സംഘം യൂത്ത് മൂവ്മെൻറ്, സൈബർ സേന, പെൻഷനേഴ്സ് ഫോറം, വൈദിക യോഗം, എംപ്ലോയീസ് ഫോറം, നേതാക്കളായ മിനർവാ മോഹൻ, സോളി ഷാജി, അരുൺ കുളംമ്പള്ളി, അനീഷ് ഇരട്ടിയാനി, ആത്മജൻ, ഗോപൻ ഗോപു, എം എൻ രമേശ്, പിജി പ്രദീപ്, രാജേഷ് ശാന്തി, രഞ്ജന്‍ ശാന്തി, കെ ആർ രാജൻ, കെ കെ വിനു എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.






Reactions