രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള ദുഷ്പ്രചരണങ്ങളാണ് നടക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിമല ബിഎസ്എന്‍എല്‍ ഓഫിസിന് സമീപം ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മണിമല സ്വദേശികളായ മാത്യു ജോണ്‍ (ജിസ്-35), ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്.





