കോട്ടയം: മകന്‍ ഓടിച്ച വാഹനം ഇടിച്ച് മരിച്ചവരുടെ വീട് സന്ദര്‍ശിച്ച് ജോസ് കെ മാണി എംപി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജിന്‍സിന്റെയും ജിസിന്റെയും വീട്ടില്‍ ജോസ് കെ മാണി എത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവാക്കളുടെ മരണത്തിന് കാരണമായ അപകടം.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ജോസ് കെ മാണി പറഞ്ഞു. നിങ്ങളെ അഭിമുഖിരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഇത്രയും ദിവസം വരാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ജോസ് കെ മാണി വാഗ്ദാനം ചെയ്തു. മണിമലയിലെ പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തിയ കെഎം മാണി അരമണിക്കൂറിലധികം വീട്ടില്‍ ചെലവഴിക്കുകയും ചെയ്തു.





