Hot Posts

6/recent/ticker-posts

വിശ്വാസോത്സവം- വർണ്ണപ്പകിട്ട് സമാപനം ഏപ്രിൽ 15 ശനിയാഴ്ച





കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ വിശ്വാസോത്സവം - "വർണ്ണപ്പകിട്ട്" ഏപ്രിൽ 15 ശനിയാഴ്ച സമാപിക്കും. എല്ലാ ദിവസവും സപ്ര പ്രാർത്ഥന, വിശുദ്ധ കുർബാന എന്നിവയോടെയാണ് വിശ്വാസോത്സവം ആരംഭിക്കുന്നത്. ദൈവവിളി, വ്യക്തിത്വ വികസനം, ലഹരി വിമുക്ത സമൂഹം എന്നീ വിഷയങ്ങളെക്കുറിച്ച് സെമിനാർ നടത്തി. 



ഹൗസ് അടിസ്ഥാനത്തിൽ വാർത്താപാരായണം, സമൂഹ ഗാന മത്സരം, സ്കിറ്റ് മത്സരം, ഭവന സന്ദർശനം എന്നിവ നടത്തി. ഏപ്രിൽ 15 ശനിയാഴ്ച ആക്ഷൻ സോങ് മത്സരം, ബൈബിൾ ക്വിസ് മത്സരം, ബൈബിൾ സ്കിറ്റ് എന്നീ മത്സരങ്ങൾ നടത്തും. 


ഉച്ചകഴിഞ്ഞ് ഹൗസ് അടിസ്ഥാനത്തിൽ കാവുംകണ്ടം ടൗണിലേക്ക് വിശ്വാസ പ്രഖ്യാപന റാലി നടത്തും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സൺഡേസ്കൂൾ പിടിഎ പ്രസിഡണ്ട് ഡേവീസ് കല്ലറക്കൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ ആമുഖപ്രഭാഷണം നടത്തും. 




വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തും. പന്ത്രണ്ടാം ക്ലാസ്സ്‌ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും. വിവിധ കലാ -കാ യികമത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകും. 

ഇക്കഴിഞ്ഞ പ്രവർത്തന വർഷത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഹൗസുകൾക്ക് എവർ റോളിംഗ് ട്രോഫി സമ്മാനിക്കും. ജോജോ പടിഞ്ഞാറയിൽ, ജോയൽ ആമിക്കാട്ട്, സെബിൻ തച്ചാർകുന്നേൽ, ആൻമരിയ തേനംമാക്കൽ, ബിൻസി ഞള്ളായിൽ, സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, അന്നു വാഴയിൽ, സിമി കട്ടക്കയം, റിസ്സി ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Reactions