Hot Posts

6/recent/ticker-posts

ഐ എൻ ടി യു സി അങ്കമാലി നിയോജക മണ്ഡലം മെയ് ദിന റാലി മഞ്ഞപ്രയിൽ നടത്തി




മഞ്ഞപ്ര: ലോക തൊഴിലാളി ദിനത്തിൽ ഐ എൻ ടി യു സി അങ്കമാലി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും, പൊതുസമ്മേളനവും മഞ്ഞപ്രയിൽ നടത്തി. വടക്കുംഭാഗം ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഡ്വ. മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.


നിയോജക മണ്ഡലം പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി ജില്ല പ്രസിഡന്റ്  കെ.കെ ഇബ്രാഹിംകുട്ടി മെയ് ദിന സന്ദേശം നൽകി. ഡി സി സി ജനറൽ സെക്രട്ടറി ജോസഫ് ആൻറണി, കാലടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്  സാംസൺ ചാക്കോ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.ജിന്റോ ജോൺ, ഐ എൻ ടി യു സി ജില്ല വൈസ് പ്രസിഡന്റ്  എസ് ബി ചന്ദ്രശേഖര വാരിയർ, പി.ബി രവി, സെബാസ്റ്റ്യൻ മാടൻ, ബിജു കാവുങ്ങ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസി കുട്ടി, ജില്ല പഞ്ചായത്തംഗം അനിമോൾ ബേബി, ജോസൺ വി ആൻറണി എന്നിവർ പ്രസംഗിച്ചു.



ചന്ദ്രപ്പുരയിൽ നിന്ന് ആരംഭിച്ച റാലി വടക്കുംഭാഗം സമ്മേളന നഗറിൽ സമാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. പോൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു.നേതാക്കളായ ഷാജി പുളിമൂട്ടിൽ, എ.ഡി. പോളി പോളി, മേരി റാഫേൽ, ഷൈരോ കരടേൻ, സിബി കണ്ണോത്താൻ, ബെന്നി ഇക്കാൻ, കെ.എസ് ദിലീപ്, എം.ജെ ജോബി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.




Reactions