ന്യൂഡല്‍ഹി: കോവിഡ് മാഹാമാരിക്കാലത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ടിക്കറ്റ് നിരക്കിളവ് റദ്ദാക്കിയ ഒറ്റനടപടിയിലൂടെ മാത്രം 2022-23-ല്‍ റെയില്‍വെ നേടിയത് 2242 കോടിയുടെ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് റെയില്‍വെ ഇക്കാര്യം വ്യക്തമാക്കിയത്.
2020 മാര്‍ച്ച് 20 നും 2022 മാര്‍ച്ച് 31നുമിടെ റെയില്‍വെക്ക് 1500 കോടിരൂപ അധികവരുമാനം ലഭിച്ചു. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗറാണ് വിവരാവകാശ നിയമപ്രകാരം റെയില്‍വെയില്‍നിന്ന് വിശദാംശങ്ങള്‍ ആരാഞ്ഞത്.
2020 മാര്‍ച്ച് 20 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ റെയില്‍വെയ്ക്ക് 3464 കോടി രൂപയാണ് മുതിര്‍ന്ന പൗരന്മാരില്‍നിന്നുള്ള ടിക്കറ്റ് വരുമാനമായി ലഭിച്ചത്.





