Hot Posts

6/recent/ticker-posts

മഹാപ്രളയം പ്രമേയമാകുന്ന ജൂഡ് ആന്തണി ചിത്രം മെയ് അഞ്ചിന്




ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന '2018' മെയ് അഞ്ചിന് തിയേറ്ററുകളിലെത്തും. വമ്പൻ താരനിരയോടെ എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ​ഏറെ ശ്രദ്ധ നേടിയിരുന്നു. 


വിഷ്വൽ ക്വാളിറ്റി, സൗണ്ട് ഇഫക്ട് തുടങ്ങിയ ടെക്നിക്കൽ കാര്യങ്ങളിൽ ചിത്രം മികവ് പുലർ‍ത്തുന്ന ട്രെയിലർ പ്രേക്ഷകർക്ക് വളരെ പ്രതീക്ഷ നല്കുന്നതാണ്.


ചിത്രത്തിലെ 'മിന്നൽ മിന്നാണെ' എന്ന വീഡിയോ ​ഗാനവും ഹിറ്റാണ്. ജോ പോൾ വരികൾ ഒരുക്കിയ ​ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്. ​ഗാനം പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ വെെറലായിരുന്നു.




Reactions