Hot Posts

6/recent/ticker-posts

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ, മൂലമറ്റം മേഖലാ പ്രവർത്തന വർഷ ഉദ്ഘാടനം



തൊടുപുഴ: ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പ്രവർത്തന വർഷ ഉദ്ഘാടനം   മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിൽ നടത്തി. ജില്ലാ പഞ്ചായത്ത് മെംമ്പർ പ്രൊഫ. എം.ജെ.ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.



ദേശീയ ഡയറക്ടർ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ മുഖ്യ പ്രഭാഷണം നടത്തി . ശാഖാ ലീഡർ ആൻ മേരി സജോ അധ്യക്ഷത വഹിച്ചു. പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ്.ജെ. കല്ലറങ്ങാട്ട് പ്രവർത്തന വർഷ രൂപരേഖ അവതരിപ്പിച്ചു. 


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് മൂലമറ്റം മേഖലാ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന റിസോഴ്സ് ടീം കോ - ഓർഡിനേറ്റർ തോമസ് കുണിഞ്ഞി ലഹരി വിരുദ്ധ സന്ദേശം നൽകി. 



പ്രിൻസിപ്പൽ പ്രൊഫ. ഡോ.സി. തെരേസ് മടുക്കക്കുഴി, ഡയറക്ടർമാരായ അരുൺ. ഇ.ജോർജ്, സൗമ്യ ജോൺ, കൗൺസിലർ വ്യന്ദ പ്രശാന്ത്, എൽന മരിയ സുനിൽ എന്നിവർ പ്രസംഗിച്ചു. 


എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എസ്.എച്ച്. സ്കൂളിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സി. തെരേസ് മടുക്കക്കുഴിയെ  പ്രവിശ്യയുടെ ആഭിമുഖ്യത്തിൽ കൊച്ചേട്ടൻ പൊന്നാട അണിയിച്ച് ആദരിച്ചു.





Reactions