പൊട്ടിപൊളിഞ്ഞ് കാൽനട യാത്രയും വാഹന യാത്രയും ഒരുപോലെ ദുസഹമായിരിക്കുകയാണ് മൂന്നിലവ്- ചൊവ്വൂർ റോഡിലെ നരിമറ്റം മുതൽ ചൊവ്വൂർ വരെയുള്ള ഭാഗം. മൂന്നിലവ് പഞ്ചായത്തിനെയും തലനാട് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് കൂടി ആണ് ഇത്. ബസ് അടക്കം നിരവധി ഭാര വാഹനങ്ങളും ചെറുവാഹനങ്ങളും കടന്നുപോകുന്ന റോഡാണ് ഇത്.
മൂന്നിലവ് മുതൽ നരിമറ്റം വരെ കേടുപാടുകളില്ലാത്ത റോഡാണ്.മൂന്നിലവ്-തലനാട് പഞ്ചായത്തുകളുടെ അതിർത്തിയായ പാലവും ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുള്ള ചില പ്രശ്നങ്ങളും റോഡ് പുനർനിർമാണത്തിന് തടസം ആകുന്നുന്നുണ്ട്. ഈ പാലവും കേടുപാടുകൾ സംഭവിച്ച് അപകടവസ്ഥയിലാണ്.
ഇതുവഴി കടന്നുപോകുമ്പോൾ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും അപകടങ്ങളും പതിവാണ്. മഴക്കാലം കൂടി ആയതോടെ അപകട സാധ്യത വർധിച്ചിരിക്കുകയാണ്.
റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. എത്രയും വേഗം റോഡ് അറ്റകുറ്റപ്പണി നടത്തി അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.












