Hot Posts

6/recent/ticker-posts

കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലായിലേക്ക്‌ രാത്രി യാത്രക്ക് സർവ്വീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി


പാലാ: രാത്രി വൈകി കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും എത്തുന്ന യാത്രക്കാർക്ക് പാലായിലെത്തുവാൻ വഴി തുറന്ന് കെ.എസ്.ആർ.ടി.സി.
കുമളി ഭാഗത്തു നിന്നും, കട്ടപ്പന ഭാഗത്തു നിന്നും പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത വഴിയും രാത്രി കാലത്ത് കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും വൈകി എത്തുന്ന പാലാ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്നതിന് രാത്രി 10.10 ന് കാഞ്ഞിരപ്പള്ളിയിൽ നിന്നും പൊൻകുന്നം, പൈക വഴി പാലായിലേക്ക് കെ.എസ്.ആർ.ടി.സി സർവ്വീസ് ക്രമീകരിച്ചു.



രാത്രി 11 ന് ഈ സർവ്വീസ് പാലയിൽ എത്തും. നിലവിൽ പൊൻകുന്നം ഭാഗത്തു നിന്നും രാത്രി 8.45ന്, ശേഷം പൈക- പാലാ ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലാത്ത സ്ഥിതിയായിരുന്നു. ഓട്ടോറിക്ഷയേയും മറ്റു വാഹനങ്ങളേയും ആശ്രയിച്ചായിരുന്നു യാത്ര. 




സ്ഥിരം യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് അധികൃതർ സർവ്വീസ് ആരംഭിച്ചിരിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം പറഞ്ഞു. കാത്തിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട വഴിയും നിലവിൽ സർവ്വീസുകൾ ഉണ്ട്.
 

Reactions