Hot Posts

6/recent/ticker-posts

ഊരാളുങ്കല്‍ സൊസൈറ്റി അഴിമതിയുടെ ഔദ്യോഗിക ഏജന്‍സി: ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍


ഈരാറ്റുപേട്ട- വാഗമണ്‍ റോഡും ചങ്ങനാശ്ശേരി- ആലപ്പുഴ റോഡും നിര്‍മിച്ചതില്‍ ഊരാളുങ്കല്‍ സൊസൈറ്റിയിലൂടെ വന്‍ അഴിമതിയാണ് സര്‍ക്കാരും സിപിഎമ്മും നടത്തിയിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍. 


നിര്‍മാണം നടത്തി ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകരുകയും വെള്ളം കയറുകയും ചെയ്യുന്നത് അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയെ സര്‍ക്കാരിന്റെ ഔദ്യോഗിക അഴിമതി ഏജന്‍സിയാക്കി മാറ്റി. രണ്ട് റോഡുകളുടെയും നിര്‍മാണം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


ഒരു മഴയ്ക്കുതന്നെ റോഡുകള്‍ ഇത്തരത്തിലാകുന്നത് എങ്ങനെയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മറുപടി പറയണം. ജില്ലയില്‍ പുതിയതായി വന്ന റോഡുകളുടെയും ബൈപ്പാസുകളുടെയും നിര്‍മാണം അശാസ്ത്രീയമാണ്. കേവലം പബ്ലിസിറ്റിക്കും അഴിമതിക്കും വേണ്ടിയുള്ള നിര്‍മാണങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ലിജിന്‍ലാല്‍ പറഞ്ഞു.




Reactions