Hot Posts

6/recent/ticker-posts

നൂറ് ശതമാനം ഫണ്ട് വിനിയോഗം - ചാഴികാടന് സ്വീകരണം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.



കോട്ടയം : നൂറ് ശതമാനം  ഫണ്ട് ചിലവഴിച്ച് മികച്ച നേട്ടം കൈവരിച്ച തോമസ് ചാഴികാടൻ എം പി ക്ക് എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ജനകീയ സ്വീകരണം നൽകുമെന്ന് ജില്ലാ കൺവീനർ ഫ്രെഫ. ലോപ്പസ് മാത്യു അറിയിച്ചു. കോട്ടയം കെ പി എസ് മേനോൻ ഹാളിൽ നാളെ (10/7/ 23 തിങ്കൾ ) നാല് പി എമ്മിന് നടക്കുന്ന അനുമോദന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.




മെയ് 31 വരെ എംപി ഫണ്ട് ആയി ലഭിച്ച 7 കോടി രൂപയിൽ 7.02 കോടി ചെലവഴിച്ചാണ് തോമസ് ചാഴികാടൻ സമാനതകളി ല്ലാത്ത നേട്ടത്തിന് അർഹനായത്. തുക പൂർണമായും ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിൽ 10 കോടി രൂപ കൂടി തോമസ് ചാഴികാടന് അനുവദിച്ചുകൊണ്ട് കേന്ദ്രത്തിൽ നിന്നും ഉത്തരവായിട്ടുണ്ട്. അനുവദിച്ച തുകയിൽ 85% എങ്കിലും ചെലവഴിക്കുന്നവർക്ക് മാത്രമാണ് അടുത്ത ഗഡുവായി ഫണ്ട് അനുവദിക്കുന്നത്. 


മറ്റെല്ലാരംഗത്തു മെന്നപോലെ വികസനകാര്യത്തിലും ഫണ്ട് വിനിയോഗത്തിലും ചാഴികാടൻ മറ്റ് ജനപ്രതിനിധികൾക്ക് മാതൃക യാവുകയാണ്. ജോസ് കെ മാണി എംപി, മന്ത്രിമാരായ വി എൻ വാസവൻ, റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി കെ ശശിധരൻ , സിപിഎം ജില്ലാ സെക്രട്ടറി  എ വി റസ്സൽ , 


സി കെ ആശ എം എൽ എ,ജോബ് മൈക്കിൾ എംഎൽഎ , സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ബെന്നി  മൈലാടൂർ ,എംടി കുര്യൻ,മാത്യൂസ് ജോർജ് , പി ഒ വർക്കി, സോജൻ ആലക്കുളം, ഔസേപ്പച്ചൻ തകടിയേൽ, ജിയാ ഷ് കരീം, ബോബൻ ടി തെ ക്കേൽ  ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.


Reactions