പാലാ: കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനാഘോഷം ജൂലൈ 14-ാം തീയതി വെള്ളിയാഴ്ച വിശേഷാല്‍ പൂജകള്‍, അഭിഷേകങ്ങള്‍, ധാരാനാമജപം, മഹാപ്രസാദഊട്ട് എന്നീ ചടങ്ങുകളോടെ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ.പറവൂരില്ലത്ത് നീലകണ്ഠന്‍ നാരയണന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി പ്രേംകുമാര്‍ പോറ്റിയുടേയും മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷിക്കും.
പൂര്‍ണ്ണ ശിവസാന്നിദ്ധ്യത്തോടെ ദക്ഷിണാമൂര്‍ത്തി സങ്കല്പത്തില്‍ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭീഷ്ട കാര്യസിദ്ധി, വിദ്യാവിജയം, വിവാഹതടസ്സങ്ങള്‍ നീങ്ങുന്നതിനും, ദീര്‍ഘമാംഗല്യത്തിനും, സര്‍വ്വദുരിതങ്ങള്‍ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്.
വിവിധ ദ്രവ്യങ്ങള്‍കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാര്‍ത്ത്, ഉമാമഹേശ്വരപൂജ, സ്വയംവരാര്‍ച്ചന, വിദ്യാഗോപാലമന്ത്രാര്‍ച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടു പ്രധാനവുമാണ്.
ദക്ഷിണഭാരതത്തില്‍ ശിവഭഗവാന്റെ രൂപമാര്‍ന്ന പ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രങ്ങളില്‍ ലിംഗ ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.







