Hot Posts

6/recent/ticker-posts

കലാതിലക പുരസ്ക്കാരം ജില്ല കളക്ടറിൽ നിന്നും ഏറ്റുവാങ്ങി തീക്കോയിയുടെ ​ഗായിക ജോസ്ന ജോർജ്ജ്


കോട്ടയം ജില്ലാതല കേരളോത്സവത്തിൽ വ്യക്തിഗത കലാമൽസരയിനങ്ങളിൽ പങ്കെടുത്തു ലഭിച്ച കലാതിലക പുരസ്ക്കാരം കുമാരി ജോസ്നാ ജോർജ് ജില്ലാ കളക്ടർ വി വിഘ്നേശ്വരിയിൽ നിന്നും ഏറ്റുവാങ്ങി. തീക്കോയി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസിനൊപ്പമാണ് കോട്ടയം കളക്ട്രേറ്റിലെത്തി പുരസ്ക്കാരം സ്വീകരിച്ചത്. നിരവധി ആൽബങ്ങളിലും ​ഗാനമേളകളിലും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ​ഗായികയാണ് ജോസ്ന ജോർജ്ജ്. 





Reactions