Hot Posts

6/recent/ticker-posts

"ഒരിക്കലും ലഹരി ഉപയോഗിക്കില്ല": അധ്യാപകരുമായി ഉടമ്പടി വെച്ച് വിദ്യാർത്ഥികൾ



ചെമ്മലമറ്റം: തങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന തിരുമാനവുമായി വിദ്യാർത്ഥികൾ തങ്ങളുടെ ക്ലാസ്സ് അധ്യാപകരുമായി ഉടമ്പടി വെച്ചു. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ലഹരിക്ക് എതിരേ വിത്യസ്ത രീതിയിൽ പ്രതികരിച്ചത് വെള്ള പേപ്പറിൽ എഴുതി തന്റെ ഉടമ്പടി ക്ലാസ്സ് ടീച്ചറിനെ എൽപ്പിച്ചത്.  


ഓരോ ക്ലാസ്സ് ടീച്ചറും ഈ ഉടമ്പടികൾ കാത്ത് സൂക്ഷിക്കും എന്ന് തിരുമാനം എടുത്തു. ഹെഡ് മാസ്റ്റർ സാബു മാത്യുവും മുഴുവൻ അധ്യാപകരും ഉടമ്പടി പത്രം ഏറ്റുവാങ്ങി.




Reactions