Hot Posts

6/recent/ticker-posts

കോവിഡ് വ്യാപനം; നവകേരള യാത്ര നിർത്തിവയ്ക്കണം: പി.സി.ജോർജ്



കോട്ടയം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ തീവ്രവ്യാപനശേഷിയുള്ള മാരക കോവിഡ് രോഗം പടർന്ന് പിടിക്കുന്നതിനാൽ സർക്കാരിൻ്റെ രാഷ്ട്രീയ പ്രചരണ പരിപാടിയായി അധഃപതിച്ചിരിക്കുന്ന നവകേരള സദസ്സ് അടിയന്തിരമായി നിർത്തിവയ്ക്കേണ്ടതാണെന്ന് പി.സി.ജോർജ് പറഞ്ഞു. 

നവകേരള സദസ്സിലൂടെ ആളെകൂട്ടി ജനങ്ങളെ കൊലയ്ക്ക് കൊടുക്കാനുള്ള അപകടപരമായ ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും തിരുവന്തപുരത്തെ കോവിഡ് മരണ സംഖ്യ സർക്കാർ മൂടിവയ്ക്കുകയാണെന്നും ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമുണ്ടായിട്ടും ആരോഗ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ ഊരുചുറ്റി നടക്കുന്നത് അപഹാസ്യമാണെന്നും പി.സി.ജോർജ് പറഞ്ഞു.

നവകേരളയാത്ര നിർത്തിവച്ച് നാടിനെ ഗ്രസിച്ചിരിക്കുന്ന വിപത്തിന് തടയിടാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


Reactions