തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 8511 പേര്‍ രോഗമുക്തി നേടി. 28 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 89,675 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,48,835 . കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്. പുതുതായി 7 സ്ഥലങ്ങളെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 22 പ്രദേശങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ 671 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Covid- 19- ജില്ല തിരിച്ചുള്ള ഇന്നത്തെ കണക്കുകൾ
എറണാകുളം - 1042
തൃശൂര്‍ - 943
കോഴിക്കോട് -888
കൊല്ലം - 711
ആലപ്പുഴ -616
തിരുവനന്തപുരം - 591
മലപ്പുറം - 522
പാലക്കാട് -435
കോട്ടയം - 434
കണ്ണൂര്‍ - 306
പത്തനംതിട്ട -160
ഇടുക്കി - 148
കാസര്‍ഗോഡ് - 143
വയനാട് -86
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം - 841, തൃശൂര്‍ -920, കോഴിക്കോട് -870, കൊല്ലം -702, ആലപ്പുഴ -591, തിരുവനന്തപുരം -453, മലപ്പുറം -483, പാലക്കാട് -222, കോട്ടയം -431, കണ്ണൂര്‍ -214, പത്തനംതിട്ട -122, ഇടുക്കി -105, കാസര്‍ഗോഡ് -130, വയനാട് -79 പേർക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.
65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,499 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,123 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2667 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,95,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
