പാലായിൽ സൗജന്യ യാത്ര 13 ബസുകളിൽ മാത്രം

പാലാ: പാലായിൽ സൗജന്യ യാത്ര 13 ബസുകളിൽ മാത്രം. വൈക്കം -5, മുണ്ടക്കയം -2, രാമപുരം -2, ചൂണ്ടച്ചേരി -1, കാഞ്ഞിരമറ്റം -1, ഗ്രാമവണ്ടി -1, കയ്യൂർ -1 ഇങ്ങനെ 13 ഓർഡിനറി ബസുകളാണു പാലാ ഡിപ്പോയിൽ ഉള്ളത്.
വൈക്കം, പൊൻകുന്നം റൂട്ടുകളിൽ ഡിപ്പോകളുടെ സർവ്വീസുകളും നിലവിലുണ്ട്. കോട്ടയം ഭാഗത്തേയ്ക്ക് ഓർഡിനറി ട്രിപ്പുകൾ കുറവാണ്. കട്ടപ്പന, തൊടുപുഴ, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു ഏതാനും ഓർഡിനറി സർവ്വീസ് ഉണ്ട്.
പാലാ-വലവൂർ - ഉഴവൂർ റൂട്ടിലും ഓർഡിനറി സർവ്വീസുകൾ വളരെ കുറവാണ്. എറണാകുളം ഡിപ്പോയുടെ ഏതാനും കട്ടപ്പന, കുമളി, എരുമേലി ദ്വീർഘദൂര സർവീസുകൾ മാത്രമാണ് ഇതുവഴി ഉള്ളത്.



Reactions