Hot Posts

6/recent/ticker-posts

മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ച് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം

പാലാ: നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ച് ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് പാലാ നഗരസഭ അധ്യക്ഷ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് ഫ്ലാറ്റ്ഫോമിൽ തനിക്ക് നൽകുന്ന അകമഴിഞ്ഞ പിന്തുണക്ക്  മുഖ്യമന്ത്രിക്ക് ചെയർപേഴ്സൺ നന്ദി അറിയിച്ചു. നഗരസഭയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കാനുള്ള 10 കോടിയോളം രൂപ കുടിശ്ശിക ലഭ്യമാക്കുന്നതിനുള്ള അപേക്ഷയും മുഖ്യമന്ത്രിക്ക് ചെയർപേഴ്സൺ സമർപ്പിച്ചു.
പാലാ നഗരസഭ യുഡിഎഫ് ഭരണസമിതിയുടെ സ്വപ്ന പദ്ധതിയായ തൂക്കുപാലം ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക അനുവദിക്കണം എന്ന അഭ്യർത്ഥനയും ചെയർപേഴ്സൺ മുഖ്യമന്ത്രിക്ക് മുമ്പിൽ വച്ചിട്ടുണ്ട്. പാലാ നഗരസഭയുടെ കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ്  മുഖ്യമന്ത്രി നൽകി. പാലായുടെ വികസനത്തിന് സർക്കാരിന്റെ ശക്തമായ പിന്തുണയുണ്ടാകും എന്നും മുഖ്യമന്ത്രി ചെയർപേഴ്സനെ അറിയിച്ചു. നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടം ചെയർപേഴ്സനൊപ്പം മുഖ്യമന്ത്രിയെ സന്ദർശിച്ചു. ഏറ്റവും അടുത്ത നാളിൽ പാലാ നഗരസഭ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ചെയർപേഴ്സൺ അറിയിച്ചു.


Reactions