Hot Posts

6/recent/ticker-posts

ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്: ദേവമാത കോളേജ് ചാമ്പ്യന്മാർ

കോട്ടയം: ജില്ല നെറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേവമാതാ സ്പോർട്സ്  അക്കാദമിയുടെ സഹകരണത്തോടെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ വച്ച് കോട്ടയം ജില്ലാ നെറ്റ് ബോൾ ഫാസ്റ്റ് ഫൈവ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ ക്ലബ്ബുകളിൽ നിന്നായി എട്ടു ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പുരുഷ- വനിതാ വിഭാഗത്തിൽ നടന്ന മത്സരത്തിൽ ദേവമാത കോളേജ് ചാമ്പ്യന്മാരായി.
വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളജും പുരുഷ വിഭാഗത്തിൽ സെൻ തോമസ് കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ പാലാ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കോളേജ് ബർസാർ റവ.ഫാദർ ജോസഫ് മണിയൻചിറ സമ്മാനദാനം നിർവഹിച്ചു. കോട്ടയം ജില്ലാ നെറ്റ് ബോൾ  അസോസിയേഷൻ സെക്രട്ടറി ഡോക്ടർ സുനിൽ തോമസ് സ്വാഗതം ആശംസിച്ചു. കേരള നെറ്റ് ബോൾ അസോസിയേഷൻ ഡെവലപ്മെൻറ് കമ്മിറ്റി മെമ്പർ മേജർ ഡോക്ടർ സതീഷ് തോമസ്, പ്രസീത മാത്യു എന്നിവർ പ്രസംഗിച്ചു.
Reactions