കലാലയ മുറ്റത്ത് ഒത്തുകൂടി 1981 - 83 ബാച്ച് പ്രീഡിഗ്രി വിദ്യാർഥികൾ



ഈരാറ്റുപേട്ട: അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ സഹപാഠി സംഗമത്തിൻ്റെ നാലാമത് വാർഷികം നടന്നു. 1981 - 83 പ്രീഡിഗ്രി എച്ച് ബാച്ച് വിദ്യാർഥികൾ കലാലയ മുറ്റത്ത് ഒത്തുകൂടി ഓർമ്മകൾ പുതുക്കി. 
കോളേജിൽ നടന്ന ഉദ്ഘാടനത്തിന് ശേഷം അംഗങ്ങൾ റോട്ടറി ക്ലബ്ബിൽ ഒത്ത് കൂടി, വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഭക്ഷണം കഴിച്ച്, പാട്ടും കവിതകളും കുശലം പറച്ചിലുകളുമായി, സൗഹാർദം പൂത്തുലയട്ടെ... വീണ്ടും നമുക്ക് കാണാം... എന്ന് എല്ലാവരും ഏറ്റു പറഞ്ഞതോടെ സംഗമത്തിന് സമാപനമായി.


വാർഷിക സംഗമം അഡ്വ. എം.ജെ.സെബാസ്റ്റ്യൻ എംഎൽഎ കോളേജ് വളപ്പിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സഹപാഠി ഗ്രൂപ്പ് ചെയർമാൻ വി എം അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. കോളേജ് ബർസാറും കോഴ്സ് കോർഡിനേറ്ററുമായ ഫാദർ ബിജു കുന്നക്കാട്ട്, പ്രിൻസിപ്പൽ ഡോ.സിബി ജോസഫ്, ഗ്രൂപ്പ് സെക്രട്ടറി ജോയ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Reactions