പാലാ നഗരസഭ ജനങ്ങളെ വിഢികളാക്കി നാടകം കളിക്കുന്നു: ബിജെപി നേതാവ് ലിജിൻ ലാൽ


പാലാ: പാലാ നഗരസഭ ജനങ്ങളെ വിഢികളാക്കി നാടകം കളിക്കുന്നുവെന്ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ.
പാലാ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ ബിജെപി നടത്തിയ മുൻസിപ്പൽ ആഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


അധികാരം കൊണ്ട് ജനത്തിന് ഒരു ഗുണവുമില്ലെങ്കിലും ഭരണകക്ഷിക്ക് ഗുണം കിട്ടിയെന്നുള്ളതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ് ഈ തമ്മിലടിയെന്നും അദ്ദേഹം കൂട്ടിചേർത്തു. ലിജിൻ ലാൽ, സുമിത് ജോർജ്, അഡ്വ. അനീഷ് ജി, സെബി പറമുണ്ട, എൻ.കെ ശശിധരൻ, സോമശേഖരൻ തച്ചേട്ട്, എൻ ശങ്കരൻ, ബിനീഷ് ചൂണ്ടച്ചേരി, ജയാ രാജു, രഞ്ജിത്ത് ജി മീനാഭവൻ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions