Hot Posts

6/recent/ticker-posts

സെന്റ് ജോസഫ് ചർച്ച് പൈക ഇടവകയുടെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ന്

പാലാ: 1901ൽ സ്ഥാപിതമായ പൈക സെൻ്റ് ജോസഫ് ദേവാലയത്തിൻ്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്‌ച നടക്കും. ഉച്ചകഴിഞ്ഞ് 2:30 ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15 ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും, ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും, തുടർന്ന് ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും നടക്കും.
പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്‌കൂൾ വെഞ്ചിരിപ്പ് കർമ്മവും ജൂബിലി സമാപന സമ്മേളന ഉദ്ഘാടനവും നിർവഹിക്കും. പാലാ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് എംപി, മാണി സി കാപ്പൻ എംഎൽഎ, ജോസ് കെ മാണി എംപി, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കും.

പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ. ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ്  സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വികാരി ഫാ.മാത്യു വാഴയ്ക്കാപ്പാറ, ഫാ. മാത്യു തെരുവൻകുന്നേൽ, തോമാച്ചൻ പാലക്കുടി, സണ്ണി പാലയ്ക്കൽ, സാബു മുട്ടത്തുകുന്നേൽ, ടോമി കളപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Reactions