പാലാ സാൻതോം ഫുഡ് ഫാക്ടറി ഔട്ലെറ്റ് ഉദ്ഘാടനവും ബ്രാൻ്റ് നെയിം റിലീസിങ്ങും നാളെ നടക്കും


പാലാ: രൂപതയുടെ കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി-വ്യവസായ വകുപ്പുകളുടെ സഹകരണത്തോടുകൂടി മുണ്ടുപാലം സ്റ്റീൽ ഇന്ത്യാ കാമ്പസ്സിൽ ആരംഭിച്ച പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഉൽപ്പന്നങ്ങളുടെ പാലനോവ ഫുഡ്സ് (PALANOVA FOODS) എന്ന ബ്രാൻ്റ് നെയിം റിലീസിങ്ങും പാലാ സെൻ്റ് തോമസ് പ്രസ്സിനു സമീപം കേരളാ 
ഗ്രോ സ്‌റ്റോറിനോടനുബന്ധിച്ച് ആരംഭിക്കുന്ന സാൻതോം ഫാക്ടറിയുടെ ഔട്ലെറ്റ് ഉദ്ഘാടനവും നാളെ (ജൂൺ 4, വ്യാഴാഴ്ച) വൈകിട്ട് നാലുമണിക്ക് നടക്കും.
പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഔട്ലെറ്റിന്റെ ഉദ്ഘാടനവും ബ്രാൻഡ് നെയിം പ്രകാശനവും നിർവഹിക്കും. വികാരി ജനറാൾ സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിക്കും. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ, പി.എസ്.ഡബ്ലിയു.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ, മുൻ എക്സിക്യൂട്ടീവ് ഡയറക്‌ടറും സാൻതോം കർഷക കമ്പനി ഡയറക്ടറുമായ ഫാ. തോമസ് കിഴക്കേൽ, അസിസ്റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, ഫാ.മാത്യു പുളിയ്ക്കപ്പറമ്പിൽ, എഫ്.പി.ഒ ഡിവിഷൻ മാനേജർ ഡാൻ്റിസ് കൂനാനിക്കൽ, സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിമൽ ജോണി തുടങ്ങിയവർ പ്രസംഗിക്കും.

കർഷകരിൽ നിന്നും പച്ചക്കപ്പ സംഭരിച്ച് സംസ്കരിച്ച് വിദേശ രാജ്യങ്ങളിലേക്ക് അയച്ചു വരുന്നതിൻ്റെ തുടർച്ചയായി വാക്വം ഫ്രൈഡ് ചക്കപ്പഴം ചിപ്‌സ്, ചക്ക ചിപ്‌സ്, കപ്പ ചിപ്‌സ്, മഞ്ഞൾ പൊടി, മീറ്റ് മസാല, ചിക്കൻ മസാല, സാമ്പാർ പൗഡർ, ഗരം മസാല, മല്ലിപ്പൊടി, മുളകുപൊടികൾ തുടങ്ങിയ ഉൽപ്പന്നങ്ങളാണ് "പാലനോവ ഫുഡ്‌സ്" എന്ന ബ്രാൻ്റിൽ ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്നത്. മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇൻഡ്യയുടെ ഉൽപ്പന്നങ്ങളും ഔട്ട്ലെറ്റിൽ ലഭ്യമാണ്.

പരിപാടികൾക്ക് പ്രോജക്ട് ഓഫീസർ പി.വി ജോർജ് പുരയിടം, ഫാക്ടറി ഓപ്പറേഷൻ മാനേജർ ടോണി എബ്രാഹം, അഗ്രിമ മാർക്കറ്റ് മാനേജർ ടോണി ജോസഫ്, പ്രോജക്ട് ഓഫീസർമാരായ ടോണി സണ്ണി,  ഷിൽ ജോ ഈറ്റയ്ക്കക്കുന്നേൽ, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേൽ, സാജു വടക്കൻ, ജസ്റ്റിൻ ജോസഫ്, ഷീബാ ബെന്നി, ക്ലാരിസ് ചെറിയാൻ, കോർഡിനേറ്റർമാരായ സൗമ്യാ ജയിംസ്, ജിജി സിൻ്റോ, ജയ്‌സി മാത്യു, ആലീസ് ജോർജ്, ശാന്തമ്മ ജോസഫ്, റീജ ടോം, ലിജി ജോൺ, സെലിൻ ജോർജ്, ജിഷാ സാബു, ഷൈനി ജിജി, ഷിജി മാത്യു, സിൽവിയാ തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം കൊടുക്കും.




Reactions