Hot Posts

6/recent/ticker-posts

25-ാമത് ഫുട്‌ബോള്‍ മേള 28 നു പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍
പാലാ അമലോത്ഭവ ജൂബിലി തിരുനാളിനോടനുബന്ധിച്ചു പാലാ ഫുട്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന 25-ാമത് ഫുട്‌ബോള്‍ മേള 28 നു പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. വൈകുന്നേരം 6.30 ന് കുട്ടിച്ചന്‍ മണര്‍കാട് ഉദ്ഘാടനം ചെയ്യും. ഉഴവൂര്‍ വിജയന്‍ അധ്യക്ഷത വഹിക്കും. ലാലിച്ചന്‍ ജോര്‍ജ്, വി.സി. ജോസഫ്, തങ്കച്ചന്‍ മാത്യു, ജോജോ കുടക്കച്ചിറ, വി.സി. അലക്‌സ്, ജോണി പുതിയിടം, ജോസ് കുറ്റിയാനിമറ്റം, സിബി ജോസഫ് എന്നിവര്‍ പ്രസംഗിക്കും. ടൂര്‍ണമെന്റില്‍ സാന്റോസ് തൃശൂര്‍, നവധാര കൊച്ചി, കാസിനോ മലപ്പുറം, മഹിമ നേര്യമംഗലം, എഫ്‌സി കോട്ടയം, പെരിയാര്‍ റൈസ് പെരുമ്പാവൂര്‍, നിര്‍മ്മല കോളജ് മൂവാറ്റുപുഴ, പാലാ ഫുട്‌ബോള്‍ ക്ലബ് എന്നീ ടീമുകള്‍ പങ്കെടുക്കും. എല്ലാ ദിവസവും വൈകുന്നേരം 6.30 നു മത്സരങ്ങള്‍ ആരംഭിക്കും.

Reactions