Hot Posts

6/recent/ticker-posts

ലോകത്ത് കൊവിഡ് 19 മരണം ഒരു ലക്ഷം കടന്നു.


ന്യൂയോർക്ക് :  ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.  പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്.  ഇറ്റലിയിലും അമേരിക്കയിലും 15,000 ത്തിലേറെപേർ മരിച്ചു. സ്പെയിനിലും ഫ്രാൻസിലുമായി 10,000 ത്തിലേറെപ്പേരുമാണ് മരിച്ചത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 1,​00,​156 പേരാണ് മരിച്ചത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 95,​000 പേരാണ് മരിച്ചത്.  ഇതിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അരലക്ഷം പേരും മരിച്ചു.  ലോകത്താകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു.  ഇതുവരെ 16,​39,​763 പേരാണ് രോഗബാധിതർ.  ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്, 18,​849 പേർ. അമേരിക്കയിൽ 17,909 പേരും സ്പെയിനിൽ 15,970 പേരും മരിച്ചു. ഫ്രാൻസിൽ 12,210 പേരാണ് ഇതുവരെ മരിച്ചത്.

Reactions