കോട്ടയം : പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ജനത്തെ വീട്ടുതടങ്കിലാക്കി മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തോന്ന്യാസം കാണിക്കുകയാണെന്നും നിരോധനാജ്ഞയും കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പൊതുസമൂഹത്തിന് പ്രതിഷേധിക്കാന്‍ മാര്‍ഗ്ഗമില്ലെന്ന തിരിച്ചറിവാണ് സര്‍ക്കാരിനെ ഈ ജനവിരുദ്ധ നയത്തിന് പ്രേരിപ്പിക്കുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ വെറും ഒരാഴ്ച മാത്രം നിലനില്‍ക്കേ ഇക്കാലത്ത് മദ്യം നല്കില്ലായെന്ന് പറയുന്ന എക്‌സൈസ് മന്ത്രി നിയന്ത്രണങ്ങള്‍ക്ക് ശേഷം യഥേഷ്ടം ഗോഡൗണില്‍ നിന്നുപോലും ആവശ്യക്കാര്‍ക്ക് മദ്യം നല്കാനാകുംവിധം അബ്കാരി ചട്ടഭേദഗതി വരുത്തിയിരിക്കുകയാണ്.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന ഒരൊറ്റ ചിന്തയാണിതിന് പിന്നില്‍. അബ്കാരി ചട്ടഭേദഗതി മുഖ്യമന്ത്രി, ധനമന്ത്രി, തൊഴില്‍മന്ത്രി കൂടിയായ എക്‌സൈസ് മന്ത്രി ത്രിമൂര്‍ത്തികളുടെ മുന്‍കൂട്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണിത്. പുര കത്തുമ്പോള്‍ വാഴവെട്ടുകയാണ് സര്‍ക്കാര്‍.
റേഷന്‍കാര്‍ഡൊന്നിന് അര ലിറ്റര്‍ മണ്ണെണ്ണ പോലും കൃത്യമായി നല്കാന്‍ കഴിയാത്തവര്‍ ഗോഡൗണില്‍ നിന്നുപോലും ഒരു വ്യക്തിക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യം നല്കാമെന്ന ഭേദഗതി നടത്തിയത് അപാരം തന്നെ. എക്‌സൈസ് വകുപ്പ് മന്ത്രിയുടെ ലോക്ഡൗണ്‍ കാലത്തെ ന്യായീകരണങ്ങളെ പൊതുസമൂഹം പരിഗണിക്കില്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.