Hot Posts

6/recent/ticker-posts

സ്വര്‍ണ വില കുതിച്ചുയരുന്നു; പവന് 35,000 രൂപ




കൊച്ചി: കോവിഡിന് ഇടയിലും സ്വര്‍ണ വില കുതിച്ചുയരുന്നു. ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 35,000ല്‍ എത്തി. പവന് 240 രൂപയാണ് വര്‍ധിച്ചത്.  

ശനിയാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവോടെ വില പവന് 34,800 രൂപയായും ഗ്രാമിന് 4,350 രൂപയായും പുതിയ ഉയരം കുറിച്ചിരുന്നു. ഇതാണ് ഇന്നു മറികടന്നത്.

കഴിഞ്ഞ നാല് വ്യാപാര ദിനങ്ങള്‍ക്കിടെ മാത്രം പവന് 1,280 രൂപയുടെയും ഗ്രാമിന് 160 രൂപയുടെയും വര്‍ധനവാണു രേഖപ്പെടുത്തിയിട്ടുള്ളത്.


Reactions