Hot Posts

6/recent/ticker-posts

ലാലേട്ടന് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രം: മഞ്ജു വാര്യർ


മലയാളസിനിമയുടെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. താരത്തിന്റെ  60-ാം പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ലോകമെമ്പാടുമുളള ആരാധകരും സിനിമാലോകവും. മലയാള സിനിമയെ തന്നെ ആഴത്തില്‍ സ്വാധീനിച്ച താരരാജാവിന്റെ  പിറന്നാള്‍, കൊവിഡ് കാലത്തും മലയാളിവീടുകളിലെ തന്നെ ആഘോഷം കൂടിയാണ്. ഈ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ  ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. തന്റെ  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ലാലേട്ടന് ആശംസകള്‍ അറിയിച്ചത്.

എന്റെ മനസില്‍ പലപ്പോഴും തോന്നിയിട്ടുള്ളത് ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടനെന്നാണ്. പുഴയ്ക്ക് പ്രായമില്ല. അതുകൊണ്ട് 60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ എന്ന് മഞ്ജു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

 മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ  പൂർണരുപം വായിക്കാം:


Reactions